Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TTE

ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര; ചോ​ദ്യം ചെ​യ്ത ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം, യു​വാ​വ് പി​ടി​യി​ൽ

ആ​ല​പ്പു​ഴ: ടി​ക്ക​റ്റി​ല്ലാ​തെ ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത വ​നി​താ ടി​ടി​ഇ​ക്ക് നേ​രെ കൈ​യേ​റ്റ ശ്ര​മം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ൽ. തി​രു​വ​ല്ല ക​ണ്ട​നാ​ട്ടു​ചി​റ​യി​ൽ വീ​ട്ടി​ൽ മ​നീ​ഷ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഏ​റ​നാ​ട് എ​ക്‌​സ്‌​പ്ര​സി​ലെ ഡി-3 ​കോ​ച്ചി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 6.20ഓ​ടെ ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. ടി​ടി​ഇ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​യം​കു​ള​ത്തു​നി​ന്നാ​ണ് പ്ര​തി​യെ റെ​യി​ൽ​വേ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള വി​രോ​ധ​ത്തെ തു​ട​ർ​ന്ന് ഇ​യാ​ൾ ടി​ടി​ഇ​യെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Latest News

Corehub Up